പത്ത് മാസക്കാലത്തിനു ശേഷം ആണ് കേരളത്തിൽ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നത്. വിജയ് ചിത്രം മാസ്റ്റർ ആണ് തിയേറ്ററിൽ യെത്തുന്ന ആദ്യ ചിത്രം. ചിത്രം റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ മികച്ച പ്രേക്ഷക പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. കോവിഡ് മഹാമാരിയ്ക്ക് ഇടയിലും വലിയ സ്വീകാര്യതയോടെയാണ് ഫാന്‍സ് ചിത്രത്തെ വരവേല്‍ക്കുന്നത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പോസിറ്റീവ് റിവ്യൂകളാലും പോസ്റ്റുകളാലും നിറയുകയാണ് സോഷ്യല്‍ മീഡിയ. പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കാതെ ഒരു ചിത്രം കാഴ്ച വച്ച സംവിധായകന്‍ ലോകേഷ് കനകരാജിനെ അഭിനന്ദിക്കുകയാണ് വിജയ് ഫാന്‍സ്.
വിജയ്‌ടെ പെര്‍ഫോമന്‍സിന് ഒപ്പം തന്നെ വിജയ് സേതുപതിയുടെയും അര്‍ജുന്‍ ദാസിന്റെയും കഥാപാത്രങ്ങളും കയ്യടി നേടുന്നുണ്ട്. ആവശ്യമായ കൊമേഴ്സ്യല്‍ ചേരുവകള്‍ എല്ലാം ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ടിപ്പിക്കല്‍ വിജയ് ചിത്രം എന്നാണ് പലരും ഒറ്റവാക്യത്തില്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
‘മാസ്റ്റർ’ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുന്നതിനായി നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയാവുകയും, എന്നാൽ തിയറ്റർ റിലീസിനെതിരെ കേന്ദ്ര സർക്കാർ രംഗത്ത് വരുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ സാധാരണയിൽ നിന്നും വിഭിന്നമായി “മാസ്റ്റർ” ചിത്രം രാജ്യ ശ്രദ്ധ നേടുകയും ചെയ്തു. എന്ത് തന്നെയായാലും അനിശ്ചിതത്വങ്ങൾക്കൊടുവിൽ “മാസ്റ്റർ” കേരളത്തിലും തമിഴ്‌നാട്ടിലും ഉൾപ്പടെ രാജ്യവ്യാപകമായി പ്രദർശനത്തിനെത്തിയിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…