പത്ത് മാസത്തിലേറെ നീണ്ട നിശ്ശബ്ദതയ്ക്ക് ശേഷം സിനിമാ തീയേറ്ററുകളില്‍ ഇന്ന് മുതല്‍ വീണ്ടും ആരവം നിറഞ്ഞു. വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്റര്‍’ തമിഴ് നാട്ടില്‍ പൊങ്കല്‍ റിലീസ് ആയി എത്തുന്നതോടൊപ്പം ഇന്ന് കേരളത്തിലും റിലീസായിരിക്കുകയാണ്. യുഎഇ പോലുളള സ്ഥലങ്ങളില്‍ ഇന്നലെ ആദ്യ പ്രദര്‍ശനം നടന്നു.
മാസ്റ്റര്‍ ഷോ തീയേറ്ററുകളെ ആവേശക്കൊടുമുടിയില്‍ ആക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മാസും ക്ലാസും നിറഞ്ഞതാണ് ചിത്രമെന്നാണ് പലരും ആദ്യ ഷോയ്ക്ക് ശേഷം ട്വീറ്റ് ചെയ്തിരിക്കുന്നത്.
Master….
First half—👌👌🔥🔥
Second half— ok
BGM – semmmaaa🔥🔥🔥Vj as usual therific…
VJS – the show stealer….villanism at its peak….#Lokesh direction and story is good@actorvijay @Dir_Lokesh @VijaySethuOffl @anirudhofficial#MasterFDFS pic.twitter.com/wQM3UYYf4V— SACHINator (@SACHINnator) January 12, 2021
തമിഴ്നാട്ടില്‍ പുലര്‍ച്ചെ നാലുമണിയോടെ തന്നെ ആദ്യ ഷോ ആരംഭിച്ചു. ഇന്നലെ രാത്രി മുതല്‍ തിയറ്ററുകള്‍ക്ക് മുന്നില്‍ ഉറങ്ങാതെ കാത്തുനില്ക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആഘോഷങ്ങള്‍ക്ക് കുറവുണ്ടായില്ല. കേരളത്തില്‍ രാവിലെ ഒന്‍പത് മണി മുതലാണ് പ്രദര്‍ശനം.
തമിഴ്നാട്ടില്‍ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു. 50 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവദിച്ചതിനാല്‍ പുലര്‍ച്ചെ 4 മണിക്ക് ആദ്യ ഷോ തുടങ്ങി. ചെന്നൈയിലെ തിയറ്ററുകളിലെ ആരാധകര്‍ തലേദിവസം രാത്രി മുതല്‍ ആഘോഷത്തില്‍ പങ്കെടുത്തു.
തിരുനെല്‍വേലി, കോയമ്പത്തൂര്‍, സേലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആരാധകര്‍ രാത്രി മുതല്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. കോയമ്പത്തൂരില്‍ ആരാധകര്‍ കേക്ക് മുറിച്ച് ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കൊവിഡ് ഭീതിയിലും നിറഞ്ഞ സദസ്സുകളിലാണ് പലയിടത്തും എഫ്ഡിഎഫ്എസ് ഷോകള്‍ നടന്നത്. വിജയ്യുടേയും മക്കള്‍ സെല്വന് വിജയ് സേതുപതിയുടേയും ചിത്രങ്ങളില്‍ പാലഭിഷേകം നടത്തിയാണ് തമിഴ് നാട്ടിലെ തീയേറ്ററുകള്‍ക്ക് മുമ്പില്‍ ആരാധകര്‍ വരവേറ്റത്. മാളവിക മോഹനന്, അര്ജുന് ദാസ്, ആന്‍ഡ്രിയ ജെറമിയ, ശന്തനു ഭാഗ്യരാജ് തുടങ്ങി നിരവധിപേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.