ബോക്സ് ഓഫീസിൽ കിംഗ് താൻ തന്നെയാണെന്ന് ദളപതി വിജയ് മാസ്റ്ററിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇന്നലെ പൊങ്കൽ റിലീസായി എത്തിയ ചിത്രം തമിഴ്നാട്ടിലും മറ്റിടങ്ങളിലും വമ്പൻ തുടക്കമാണ് കുറിച്ചത്. കോവിഡിന് ശേഷം റിലീസാകുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമായ മാസ്റ്റർ അൻപത് ശതമാനം സീറ്റുകൾ മാത്രമേ അനുവദിച്ചിരുന്നുള്ളൂവെങ്കിലും തമിഴ്നാട്ടിൽ ഗംഭീര ഓപ്പണിംഗാണ് നേടിയത്. പത്ത് മാസത്തിനു ശേഷം കേരളത്തിലെ തീയേറ്ററുകൾ തുറന്നപ്പോൾ ആദ്യം റിലീസിനെത്തിയത് വിജയ് നായകനായ മാസ്റ്റർ തന്നെയാണ്. കോവിഡ് പ്രതിസന്ധികൾ എല്ലാം തരണം ചെയ്തുകൊണ്ട് പ്രദർശനം തുടങ്ങിയ ചിത്രം മികച്ച പ്രകടനം ആണ് മുഴുവൻ തിയേറ്ററുകളിലും കാഴ്ച വെയ്ക്കുന്നത്.
ചിത്രം പുറത്തിറങ്ങി അഞ്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ 125 കോടിയാണ് ഇന്ത്യക്കകത്ത് നിന്ന് തന്നെ ചിത്രം നേടിയിരിക്കുന്നത്. തമിഴ്നാട് – 81 കോടി, ആന്ധ്ര, തെലുങ്കാന – 20 കോടി, കർണാടക – 14 കോടി, കേരള – 7.5 കോടി, റെസ്റ്റ് ഓഫ് ഇന്ത്യ[ഹിന്ദി ഡബ്ബിങ് അടക്കം] – 2.5 കോടി എന്നിങ്ങനെയാണ് ജനുവരി 13 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ ചിത്രം നേടിയത്.
#Master is a mega hit! India domestic gross b-o approx collections from trade sources, Jan 13 to 17 :
1. #TamilNadu 81 Cr
2. #TeluguStates 20 “
3. #Karnataka 14 “
4. #Kerala 7.5 “
5. #ROI (including
Hindi dubbed) 2.5”
Total ₹ 125 Cr pic.twitter.com/DbBrdJK8TA— Sreedhar Pillai (@sri50) January 18, 2021