റിലീസിനുമുന്‍പേ വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്സ് ചോര്‍ന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ചോര്‍ന്നത് വിതരണക്കാര്‍ക്കായി നടത്തിയ പ്രത്യേക ഷോയ്ക്കിടെയെന്ന് സംശയം. വിതരണക്കമ്പനിയിലെ ജീവനക്കാരനെതിരെ പൊലീസില്‍ പരാതി നല്കി
സംവിധായകന് ലോകേഷ് കനകരാജ് തന്നെയാണ് വിഷയം ചൂണ്ടിക്കാട്ടി ആദ്യം രംഗത്തെത്തിയത്.
‘പ്രിയപ്പെട്ടവരെ, ഒന്നരവര്‍ഷത്തെ ശ്രമഫലമായാണ് മാസ്റ്റര്‍ നിങ്ങളിലേക്കെത്തിക്കുന്നത്. തിയേറ്ററിലിരുന്ന് ചിത്രം നിങ്ങള്‍ ആസ്വദിക്കുമെന്ന് കരുതുന്നു. നിങ്ങളിലേക്ക് ചോര്‍ന്ന ദൃശ്യങ്ങള്‍ എത്തുകയാണെങ്കില്‍ ദയവ് ചെയ്ത് ഷെയര്‍ ചെയ്യരുത്’, ലോകേഷ് ട്വീറ്റ് ചെയ്തു.
Dear all
It’s been a 1.5 year long struggle to bring Master to u. All we have is hope that you’ll enjoy it in theatres. If u come across leaked clips from the movie, please don’t share it 🙏🏻 Thank u all. Love u all. One more day and #Master is all yours.— Lokesh Kanagaraj (@Dir_Lokesh) January 11, 2021
ഈ മാസം 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു.
ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്. ചിത്രത്തിന്റെ പുറത്തുവന്ന പോസ്റ്ററുകളും ട്രെയ്ലറും പാട്ടുകളുമെല്ലാം വലിയ ഹിറ്റായിരുന്നു.
ഹിന്ദി ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.
നാളെയാണ് ചിത്രത്തിന്റെ മാസ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചോര്‍ന്ന ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് തമിഴ് താരങ്ങളും സിനിമാ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യണമെന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.