മറ്റേർണിറ്റി ഫോട്ടോഷൂട്ട് എന്നൊരു ആശയം ഈ അടുത്തകാലത്താണ് മലയാളികൾക്കിടയിലും കണ്ടുതുടങ്ങിയത്. കഴിഞ്ഞദിവസം മുതൽ ഒരു മറ്റേർണിറ്റി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ കീഴടക്കുകയാണ്. മുൻപും വ്യത്യസ്തത തുളുമ്പുന്ന വേറിട്ട ഫോട്ടോഷൂട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയ കീഴടക്കിയ രേഷ്മയാണ് പ്രേക്ഷകരുടെ കണ്ണും മനവും കീഴടക്കിയ ചിത്രങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തത്.
View this post on Instagram
പട്ടുപുടവയുടുത്ത് നിറവയറിലെത്തിയ യുവതിയുടെ വ്യത്യസ്ത ബാക് ഗ്രൗണ്ടിൽ പകർത്തിയ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കിയത്. ബ്ലോഗറും വീഡിയോ ക്രിയേറ്ററുമായ ആര്യ വിനീതാണ് ചിത്രങ്ങളിൽ മോഡലായി നിറഞ്ഞുനിന്നത്. ആര്യയുടെ ഭർത്താവ് വിനീതും മറ്റേർണിറ്റി ചിത്രങ്ങളിൽ ഭാഗമായിരുന്നു.
തന്റെ വൈറലായ മറ്റു ഫോട്ടോഷൂട്ടുകളിൽ കാണപ്പെടുന്ന ഫോട്ടോഗ്രാഫർ രേഷ്മയുടെ ഒരു മാന്ത്രികത ഈ ഫോട്ടോഷൂട്ടിലും കാണാം. കാര്യം മറ്റേർണിറ്റി ഫോട്ടോഷൂട്ട് വൈറൽ ആയത് ഇപ്പോഴാണെങ്കിലും ആര്യയുടെയും വിനീതിന്റേയും ജീവിതത്തിലേക്ക് ആളെത്തിയത് രണ്ടാഴ്ച മുൻപാണ്. ഇഷാൻ കൃഷ് എന്നാണ് കണ്മണിക്ക് ഇരുവരും പേര് നൽകിയത്. കണ്ണും മനവും നിറയ്ക്കുന്ന ഫോട്ടോഷൂട്ട് ആണെങ്കിലും സദാചാര ചുവയോടെയുള്ള കമന്റുകളും ചിത്രങ്ങൾക്ക് ലഭിച്ചിരുന്നു.
View this post on Instagram