ചിന്തകളുടെ പരിധിയും കടന്ന് പോകുന്ന മനുഷ്യനെ അത്ഭുതപ്പെടുത്തുന്ന ചില വസ്തുതകളുണ്ട്. അത്തരത്തിലുള്ള ഒരു പ്രമേയത്തിന്റെ അവതരണവുമായെത്തിയ മാത്ര എന്ന ഷോർട്ട് ഫിലിം ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുകയാണ്. ഒരുകൂട്ടം കലാകാരന്മാരുടെ പ്രയത്നമാണ് ഈ ചിത്രം. അവതരിപ്പിച്ചിരിക്കുന്ന പ്രമേയത്തിലെ വ്യത്യസ്തതയും അവതരണവും എല്ലാം കൊണ്ടും വേറിട്ട് നിൽക്കുന്ന മാത്രയുടെ സംവിധാനം സുജിത് ഏ എസാണ്. ഹരി – പ്രിയ ദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളിലൂടെയും അതിന്റെ പരിഹാരവുമാണ് മാത്രയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ശ്രീജിത്ത് വി നിർമിച്ചിരിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ തിരക്കഥ രാഹുൽ ആർ എസ്, ഷിജു എസ് , രഞ്ജിത്ത് ടി, സരാജ് എസ് പി എന്നിവരാണ്. സുഹൈൽ, അനു ചിന്നു, ഐശ്വര്യ എസ്, ഷിജു എസ്, ഉണ്ണികൃഷ്ണൻ സി എസ്, ബിന്ദു എസ്, രഞ്ജിത്ത് ടി, സോന എം എ, രാഹുൽ ആർ എസ് എന്നിവരാണ് അഭിനേതാക്കൾ. ഷമി തൊടുപുഴ ഛായാഗ്രഹണവും ജോസ് അറുകാലിൽ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. മ്യൂസിക്, ലിറിക്സ്, ആലാപനം: ഹരിമുരളി ഉണ്ണികൃഷ്ണൻ, ബിജിഎം: സാം സൈമൺ ജോർജ്, ആർട്ട്: മനോജ് എസ്