പ്രമുഖ റേഡിയോ ജോക്കിയും നടനും ഉടൻ പണം എന്ന റിയാലിറ്റി ഷോയിലൂടെ മണലയാളികളുടെ മനസ്സിൽ ഇടം നേടിയ മാത്തുക്കുട്ടി ആദ്യമായി സിനിമ സംവിധായകൻ ആകാനുള്ള തയാറെടുപ്പിലാണ്. ആസിഫ് അലിയെ നായകനാക്കി കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലൂടെയാണ് മാത്തുക്കുട്ടി സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. ചിത്രത്തിൽ ആദ്യം ദുൽഖർ സൽമാനാണ് നായകനെന്ന് വാർത്ത വന്നെങ്കിലും ആസിഫ് അലിയാണ് നായക വേഷത്തിൽ എത്തുന്നത്. ഈദ് ദിനമായ ഇന്നലെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടത്.
മാത്തുകുട്ടിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും ചിത്രത്തിലുണ്ടാകും. സുവിന് കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.