2013 ൽ ആർ ജെ മാത്തുക്കുട്ടിയും വൈഗയും കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുൽ കെ ഷാജി സംവിധാനം ചെയ്ത്, സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഷോർട്ട് ഫിലിം കുളിസീന്റെ രണ്ടാം ഭാഗം ‘മറ്റൊരു കടവിൽ’ റിലീസ് ചെയ്തു
ഏഴ് വർഷങ്ങൾക്കിപ്പുറം ആണ് ആണ് അണിയറപ്രവർത്തകർ രണ്ടാം ഭാഗവുമായി എത്തുന്നത്.
ആര്യ ഹെന്ന പ്രൊഡക്ഷൻസ്ന്റെ ബാനറിൽ സുനിൽ നായർ നിർമിച്ച ചിത്രം രാഹുൽ കെ ഷാജി ആണ് സംവിധാനം ചെയ്യുന്നത്. സംഗീത സംവീധായകൻ രാഹുൽ രാജ് ആദ്യമായി സംഗീതം നൽകുന്ന ഷോർട്ട് ഫിലിമാണ് മറ്റൊരു കടവിൽ .ജൂഡ് ആന്തണി ജോസഫും , സ്വാസികയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഇവരെ കൂടാതെ പാഷാണം ഷാജി, ബോബൻ സാമുവൽ , മാത്തുക്കുട്ടി , അർജുൻ ഗോപാൽ , അൽത്താഫ് മനാഫ് എന്നിവരുടെ വലിയ താരനിരയുണ്ട് ചിത്രത്തിൽ. സുമേഷ് മധുവിന്റേതാണ് തിരക്കഥ . രാജേഷ് സുബ്രമണ്യൻ ക്യാമറയും , അശ്വിൻ കൃഷ്ണ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു