ഹോം’ സിനിമയ്ക്ക് പുരസ്കാരങ്ങൾ ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന് നടൻ ഇന്ദ്രൻസ്. സിനിമയ്ക്ക് പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചിലപ്പോൾ ജൂറി സിനിമ കണ്ടിട്ടുണ്ടാകില്ല.അതാകാം പുരസ്കാരം ലഭിക്കാതിരിക്കാൻ കാരണമെന്നും ഇന്ദ്രൻസ് മാധ്യമങ്ങളോട് പറഞ്ഞു.
ബലാല്‍സംഗ കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബു പ്രതി ചേര്‍ക്കപ്പെട്ടത് ഹോം സിനിമ തഴയപ്പെടാന്‍ കാരണമായോ എന്ന ചോദ്യത്തിന് ഒരു കുടുംബത്തിലെ ഒരാള്‍ കുറ്റം ചെയ്താല്‍ കുടുംബത്തിലെ എല്ലാവരെയും പിടിച്ചുകൊണ്ടുപോവുമോ എന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുചോദ്യം.വിജയ് ബാബു നിരപരാധിയാണെങ്കില്‍ ജൂറി അവാര്‍ഡ് തീരുമാനം തിരുത്തുമോ. തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമമില്ല. ഹൃദയം നല്ലതാണ്, എന്നാല്‍ ഹോമിനെ ഹൃദയത്തിനൊപ്പം ചേര്‍ത്ത് വയ്ക്കാമായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു.
മികച്ച നടന്മാരായി രണ്ടുപേരെ തെരഞ്ഞെടുത്തില്ലേ. അതുപോലെ ഹൃദയത്തിനൊപ്പം ഹോമും ചേർത്തുവെക്കാമായിരുന്നു. ജനങ്ങൾ അവാർഡ് തരുന്നുണ്ട്. അതിനപ്പുറം ഒന്നുമില്ല’, ഇന്ദ്രൻസ് വ്യക്തമാക്കി.