സൂപ്പർഹിറ്റ് കൂട്ടുകെട്ടായ ലാൽജോസ്-ചാക്കോച്ചൻ ടീമിന്റെ ഏറ്റവും പുതിയ ചിത്രമാണ് തട്ടുംപുറത്ത് അച്യുതൻ.ചിത്രം ക്രിസ്ത്മസ് റിലീസായി തിയറ്ററുകളിലേക്ക് എത്തും.ചിത്രത്തിലെ മഴ വരണുണ്ടേ എന്ന ഗാനം ഇപ്പോൾ റിലീസായിരികുകയാണ്.ദീപങ്കുരൻ ഈണമിട്ട ഗാനം ആലപിച്ചത് അനിൽ പനച്ചൂരാൻ ആണ്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എം.സിന്ധുരാജാണ്. നേരത്തെ ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ എൽസമ്മ എന്ന ആണ്‍കുട്ടി,പുള്ളിപുലിയും ആട്ടിൻകുട്ടികളും എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കിയത് ഇദ്ദേഹമായിരുന്നു