വിനീത്, പ്രണയ, ഗീത വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാധവീയത്തിലെ എം ജി ശ്രീകുമാർ ആലപിച്ച ‘മഴവിൽ വിരിയുന്ന’ ഗാനം പുറത്തിറങ്ങി. തേജസ് പെരുമണ്ണ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഈ ഗാനം ഒരുക്കിയിരിക്കുന്നത് സുധിയാണ്. ബാബു നമ്പൂതിരി, കുട്ട്യേടത്തി വിലാസിനി, മധു ശ്രീകുമാർ, അംബിക മോഹൻ, തേജസ് പെരുമണ്ണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നന്ദന മുദ്ര ഫിലിംസിന്റെ ബാനറിൽ സുധിർ കുമാർ കെ കെയാണ് ചിത്രത്തിന്റെ നിർമാണം.