നാദിര്‍ഷയുടെ മകളായ ആയിഷയുടെ വിവാഹമാണ് ഫെബ്രുവരി 11ന്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളും ആഘോഷങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പ്രീവെഡ്ഡിങ്ങും മൈലാഞ്ചിയും സംഗീതരാവുമൊക്കെയായി താരകുടുംബം ആഘോഷമാക്കി മാറ്റുകയാണ് വിവാഹം. നാദിര്‍ഷയുടെ ആത്മാര്‍ത്ഥ സുഹൃത്തായ ദിലീപും ചടങ്ങുകളിലെല്ലാം പങ്കെടുത്തിരുന്നു. മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി കൂടിയാണ് ആയിഷ. കാവ്യ മാധവനും ചടങ്ങില്‍ സജീവമായിരുന്നു. ഇവരുടെ വരവിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
നാളുകള്‍ക്ക് ശേഷമായാണ് മീനാക്ഷിയെ പൊതുവേദിയില്‍ കാണുന്നത്. ആ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്. നമിത പ്രമോദും ഇവരുടെ സംഘത്തിലുണ്ട്. ലേഡീസ് ഗ്യാങ്ങിന്റെ ചിത്രങ്ങളുമായാണ് ഇരുവരും എത്തിയത്. ദിലീപിനും കാവ്യ മാധവനും മുന്‍പായി നമിതക്കൊപ്പം മീനാക്ഷി എത്തിയിരുന്നു. ആരാധകരോടും സുഹൃത്തുക്കളോടുമെല്ലാം കുശലം പറഞ്ഞും സെല്‍ഫിക്ക് പോസ് ചെയ്തുമായിരുന്നു ദിലീപും കാവ്യ മാധവനുമെത്തിയത്.
പ്രീ വെഡ്ഡിങ് സെലിബ്രേഷന് ശേഷമായാണ് സംഗീതവും നൃത്തവുമൊക്കെയുള്ള ആഘോഷം നടന്നത്. നിരവധി താരങ്ങളാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. കുടുംബസമേതമായാണ് രമേഷ് പിഷാരടി എത്തിയത്. നാദിര്‍ഷയും സഹോദരനായ സമദുമെല്ലാം ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നാദിര്‍ഷയുടെ മക്കളും പാട്ടിനൊപ്പം ചുവടുവെച്ചിരുന്നു. ഡാന്‍സ് വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
അതിനിടയിലായിരുന്നു മീനാക്ഷി ദിലീപും നമിത പ്രമോദും വേദിയിലേക്ക് എത്തിയത്. മത്സരിച്ച് ചുവടുവെക്കുകയായിരുന്നു ഇരുവരും. മകളുടെ പ്രകടനം കണ്ട് മുന്‍നിരയിലുണ്ടായിരുന്നു ദിലീപും കാവ്യ മാധവനും. മീനാക്ഷിയുടെ ഡാന്‍സ് കിടുക്കിയെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. അമ്മയെപ്പോലെ തന്നെ മകളും മികച്ച നര്‍ത്തകിയായി മാറട്ടെയെന്നുള്ള കമന്റുകളുമായും ആരാധകരെത്തിയിരുന്നു.