മോളിവുഡിന്റെ പ്രിയ നടൻ ദിലീപിനെ പോലെ തന്നെ സിനിമാ പ്രേഷകരുടെ പ്രിയങ്കരിയാണ് മകള്‍ മീനാക്ഷിയും.കുടുംബത്തിലെ വളരെ ചെറിയ വിശേഷങ്ങള്‍ പോലും പ്രേക്ഷകരുടെ ഇടയില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. അതെ പോലെ തന്നെ മീനാക്ഷിയുടേയും കാവ്യയുടേയും ഇളയ മകളുടേയും വിശേഷങ്ങള്‍ ചോദിച്ച് ആരാധകര്‍ രംഗത്തെത്താറുണ്ട്. വളരെ അടുത്ത സമയത്തായിരുന്നു ദിലീപിന്റെ മകള്‍ മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. താരപുത്രി തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.
View this post on Instagram
വളരെ കുറച്ചു നാളുകൾക്ക് മുൻപായിരുന്നു നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം. ദിലീപും കുടുംബവും വിവാഹത്തിന് പങ്കെടുത്തിരുന്നു ഈ ചിത്രങ്ങളും മീനാക്ഷി പങ്ക് വെച്ച് നിമിഷങ്ങൾ കൊണ്ട് വൈറലായിരുന്നു. ഏറ്റവും പുതിയതായി വന്നിരിക്കുന്നത് സെറ്റും മുണ്ടും ധരിച്ച് അതീവ സുന്ദരിയായിട്ടുള്ള മീനാക്ഷിയുടെ ചിത്രമാണ്. വിഷു ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വീട്ടില്‍ നിന്നുള്ള വിഷു ആഘോഷത്തിന്റെ ചിത്രമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷിക്കും വിഷു ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
View this post on Instagram
മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. നമിത ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. സനുഷയും ഈ ചിത്രത്തിന്കമന്റ് ചെയ്തിട്ടുണ്ട്.സെറ്റും മുണ്ടും ധരിച്ചു കൊണ്ടുള്ള മീനാക്ഷിയുടെ ചിത്രം കാണുമ്പോൾ അമ്മ മഞ്ജുവിനെയാണ് ഓര്‍മ്മ വരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയെ പോലെ ആണെങ്കിലും അച്ഛന്റെ മകളായിരിക്കും മീനാക്ഷിയെന്നും ആരാധകര്‍ പറയുന്നുണ്ട്. മഞ്ജുവിന്റേയും മീനാക്ഷിയുടേയും ഒരുപോലെയുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. സുഹൃത്ത് അഞ്ജലിയാണ് താരപുത്രിയുടെ ചിത്രമെടുത്തത്.