മലയാള സിനിമാ രംഗത്ത് മിമിക്രി വേദികളിലൂടെയെത്തിയ താരങ്ങളാണ് ദിലീപും നാദിർഷായും, ദിലീപിന്റെ ഉറ്റ തോഴനാണ് നാദിർഷ . വര്‍ഷങ്ങളായുള്ള പരിചയം. ഇവരുടെ ഇഴയടുപ്പമുള്ള സൗഹൃദത്തെ കുറിച്ചൊക്കെ എല്ലാവര്ക്കും അറിവുള്ളതുമാണ്. നാദിര്‍ഷയ്ക്ക് രണ്ട് പെണ്മക്കളാണുള്ളത്. അടുത്തിടെയായിരുന്നു മൂത്ത മകള്‍ അയിഷയുടെ വിവാഹനിശ്ചയച്ചടങ്ങ്.
![dileep familynew](https://i0.wp.com/cinemadaddy.com/wp-content/uploads/2021/02/dileep-familynew-1.jpg?resize=753%2C470&ssl=1)
![dileep family](https://i0.wp.com/cinemadaddy.com/wp-content/uploads/2021/02/dileep-family.jpg?resize=788%2C383&ssl=1)
കാസർഗോഡ് വച്ച് നടന്ന ചടങ്ങിൽ ദിലീപും കുടുബവും സജീവസാന്നിധ്യമായിരുന്നു. ദിലീപ്, ഭാര്യ കാവ്യ മാധവൻ, മകൾ മീനാക്ഷി എന്നിവർ ചടങ്ങിനെത്തി. ആയിഷയുടെ പ്രിയ കൂട്ടുകാരിയാണ് മീനാക്ഷി .ചുവപ്പ് സാരിയണിഞ്ഞു മുല്ലപ്പൂവും ചൂടിയാണ് മീനാക്ഷിയെത്തിയത്.ചുവപ്പ് സൽവാറായിരുന്നു കാവ്യയുടെ വേഷം.ദിലീപും കുടുംബവും ചടങ്ങിനെത്തുന്നതും, വധു വരൻമാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെയുംമൊക്കെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്.