നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. പിന്നീട് അവതാരകയായും മീനാക്ഷി ശ്രദ്ധനേടി ഇപ്പോൾ ഉടൻപണം എന്ന പരിപാടിയിലാണ് താരം അവതാരകയായി എത്തുന്നത്. ഒരു എയർഹോസ്റ്റസ് കൂടിയായ മീനാക്ഷി മറിമായം എന്ന പരിപാടിയിലും എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർക്ക് ആയി പങ്കുവയ്ക്കാറുണ്ട്.
സ്കൂൾ കാലഘട്ടം മുതൽ തന്നെ താരം ഡാൻസ് അഭ്യസിക്കുന്നുണ്ട്. ഡിപ്ലോമാ കോഴ്സ് പൂർത്തിയാക്കിയ ശേഷം ക്യാമ്പസ് ഇന്റർവ്യൂവിലൂടെ പത്തൊന്പതാം വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ജോലി ലഭിച്ചു. നാഷണൽ ടാലന്റ് ഹണ്ട് പ്രോഗ്രാമിൽ നൃത്തത്തിനു രണ്ടാം സമ്മാനം ലഭിച്ചിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി രവീന്ദ്രൻ ശ്രദ്ധേയ ആകുന്നത് .പുതിയ സിനിമയിലേക്ക് നായികയേയും നായകനേയും കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല് ജോസിന്റെ നേതൃത്വത്തിൽ ആ റിയാലിറ്റി ഷോ നടത്തിയത്.നായികാ നായകനിലൂടെ ലാൽജോസിന്റെ തട്ടുമ്പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിച്ച് തുടക്കമിട്ടു. തുടർന്ന് 22ആം വയസ്സിൽ രാജിവച്ച് അഭിനയത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അവതാരക, മോഡൽ, ഡബ്ബിംഗ് എന്നീ നിലകളിൽ പ്രശസ്തയായ മീനാക്ഷി മാലിക് എന്ന സിനിമയിൽ ഫഹദ് ഫാസിലിനെ മാലിക് എന്ന കഥാപാത്രത്തിന്റെ മകൾ റംലത്തായി അഭിനയിച്ചിരുന്നു.
സിനിമയിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനാണ് തൻ്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് മീനാക്ഷി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ താരത്തിൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഹോട്ട് ലുക്കിലാണ് താരം എത്തുന്നത്. രോഹൻ രാജാണ് ഫോട്ടോഷൂട്ട് പകർത്തിയത്. ദി റൂം ഓൺ ദി റൂഫ് എന്നാണ് ഫോട്ടോസിന് താരം ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ റസ്കിൻ ബോണ്ടിന്റെ ഏറെ ജനപ്രീതി നേടിയ നോവലാണ് ഇത്.
View this post on Instagram