ലോക്ക്ഡൗൺ കാലത്ത് ആയിരുന്നു അവതാരകയായ മീര അനിൽ വിവാഹിതയായത്. ജീവിതപങ്കാളിയായ വിഷ്ണുവിനെ മീര കണ്ടെത്തിയത് മാട്രിമോണിയൽ സൈറ്റിൽ കൂടി ആയിരുന്നു. എന്നാൽ, ഇപ്പോഴും ആളുകൾ വിചാരിക്കുന്നത് തന്റേത് പ്രണയവിവാഹമാണെന്നാണ് മീര അനിൽ പറയുന്നത്. തങ്ങളെ പോലെയുള്ളവർക്കൊന്നും മാട്രിമോണിയൽ വഴി വിവാഹം കഴിക്കാൻ പറ്റില്ലേ എന്നും മീര ചോദിക്കുന്നു.
തന്റേത് അറേഞ്ച്ഡ് മാര്യേജ് ആണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ലെന്നും പലരും പറയുന്നത് ഇവരൊന്നും ഇങ്ങനെ ആയിരിക്കില്ലെന്നുമാണെന്നും മീര പറഞ്ഞു. മിനിമം ഒരു പത്തു ലൈനും പത്ത് സെറ്റപ്പും ഉണ്ടായിരിക്കുമെന്നുമാണ്. തന്നെ പോലെയുള്ള മീഡിയയിൽ വർക്ക് ചെയ്യുന്ന പാവപ്പെട്ട പെൺകുട്ടികൾ കല്യാണം കഴിക്കണ്ടേ എന്നാണോയെന്നും മീര അനിൽ ചോദിക്കുന്നു.
കഴിഞ്ഞ പത്തുവർഷമായി പ്രണയമായിരുന്നു എന്നും തങ്ങൾ ഒളിച്ചോടിയതാണെന്നും രണ്ടു മാസത്തോളം ലിവിംഗ് ടുഗദർ ആയിരുന്നെന്ന് വരെ ആളുകൾ പറഞ്ഞു. അപ്പോൾ താൻ അങ്ങനെയാണെന്ന് ആളുകൾ വിശ്വസിച്ചു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മീര ഇങ്ങനെ പറഞ്ഞത്. ഇതെല്ലാം കേട്ട് തന്റെയും വിഷ്ണുവിന്റെയും മാതാപിതാക്കൾക്ക് ഇതൊരു അറേഞ്ച്ഡ് മാര്യേജ് തന്നെ ആയിരുന്നോ എന്നൊരു സംശയം ഉണ്ടെന്നും താരം പറയുന്നു.
ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്ന സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് മീര. ബെനെല്ലി TRK 502വാണ് മീരയും വിഷ്ണുവും സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 6 ലക്ഷമാണ് ഈ വാഹനത്തിന് കേരളത്തിൽ ഓൺ റോഡ് വില വരുന്നത്. 500 സിസിയാണ് എൻജിൻ കപ്പാസിറ്റി. 20 ലിറ്ററാണ് ടാങ്ക് കപ്പാസിറ്റി. 46.8 ബി എച്ച് പിയാണ് പവർ.
View this post on Instagram