മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടിയും അവതാരകയുമായ മീര അനില്‍. വ്യത്യസ്ത ശൈലിയിലുള്ള അവതരണ രീതിയാണ് മീരയുടേത്. ലോക്ക് ഡൗണ്‍ സമയത്താണ് മീര വിവാഹിതയായത്. മുല്ലപ്പള്ളി സ്വദേശി വിഷ്ണുവിനെയാണ് മീര വിവാഹം കഴിച്ചത്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാംപ്രേക്ഷകരുമായി വിഷ്ണു പങ്കു വെക്കാറുണ്ട്.
മീരയുടേയും ഭര്‍ത്താവിന്റേയും ഡയറ്റ് പ്ലാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത്തവണ ഡയറ്റില്‍ ഭര്‍ത്താവിനെ കൂടെ കൂട്ടി എന്നതാണ് സ്പെഷ്യല്‍ ആയിട്ടുള്ള കാര്യം. വീഡിയോയിലൂടെ താരം തന്റെ ഭക്ഷണ ക്രമവും വ്യായാമ രീതികളുമെല്ലാം കാണിക്കുന്നുണ്ട്. വീഡിയോയിലൂടെ താരം പറയുന്നത് ഇങ്ങനെ, നാലഞ്ച് വര്‍ഷം മുമ്പ് കോമഡി സ്റ്റാര്‍സ് കണ്ടവര്‍ക്കറിയാം നല്ല തടിയുള്ള വ്യക്തിയായിരുന്നു ഞാന്‍. നല്ല ഒന്നാന്തരം ഫുഡിയായിരുന്നു ഞാന്‍.
അങ്ങനെയാണ് തടി കുറയ്ക്കാന്‍ തീരുമാനിച്ചത്. വിവാഹ ശേഷം ഭര്‍ത്താവ് വിഷ്ണുവിനൊപ്പം ചേര്‍ന്നാണ് വീണ്ടും ഫിറ്റ്നസ് മെയിന്റെയിന്‍ ചെയ്യാനുള്ള ആഗ്രഹം വീണ്ടും തലപൊക്കിയത്. ജിമ്മില്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീട്ടില്‍ തന്നെ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയായിരുന്നു. മധുരം പരമാധവധി ഒഴിവാക്കി. അതു കൊണ്ടു തന്നെ ഏറ്റവും ചായയും കോഫിയും വരെ വേണ്ടെന്നു വെച്ചു. ഒടുവില്‍ 15 ദിവസം കൊണ്ട് ആഗ്രഹിച്ച ഫിറ്റ്നസിലേക്കെത്തി.