എസ് ജെ സൂര്യ നായകനായ അൻപേ ആരുയിരേ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് മീര ചോപ്ര. പിന്നീട് തെലുങ്കിലും തമിഴിലും ഹിന്ദിയിലും കന്നടയിലും അഭിനയിച്ച താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് ജൂനിയർ NTR ഫാൻസ് ഇപ്പോൾ. ട്രോളുകൾക്കപ്പുറം ബലാത്സംഗ ഭീഷണിയും വധഭീഷണിയും വരെ നടിക്ക് നേരെ ഉയർന്നു വരുന്നുണ്ട്.
Ntr fans tweeting about #gangbang!! And some more abusive tweets @NCWIndia @hydcitypolice @CyberCrimeshyd pic.twitter.com/x6VlC2lKYB
— meera chopra (@MeerraChopra) June 2, 2020
ട്വിറ്ററിൽ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായിലായിരുന്നു ജൂനിയർ എൻടിആറിനെ അറിയില്ലെന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ആരാധകർ രംഗത്തെത്തിയത്. ജൂനിയർ എൻടിആറിനെ കുറിച്ച് പറയൂ എന്ന ചോദ്യത്തിന്, തനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും അദ്ദേഹത്തിന്റെ ആരാധികയല്ലെന്നുമായിരുന്നു മീര ചോപ്രയുടെ മറുപടി. ഇതാണ് നടന്റെ ഫാൻസിനെ പ്രകോപിപ്പിച്ചത്.
@NCWIndia @sharmarekha @hydcitypolice @Twitter plz take action against these account holder’s. They r openly #slutshamming threatning of #gangrape, #acidattack , #murder. This cannot go unnoticed. pic.twitter.com/PeEs0Sm4J2
— meera chopra (@MeerraChopra) June 3, 2020