നീണ്ട ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് നടി മീരാ ജാസ്മിൻ. താരം വർഷങ്ങൾക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഒരു മടങ്ങിവരവിന് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവന്നുകഴിഞ്ഞു, ചിത്രത്തിൽ മീരാജാസ്മിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിലെ പ്രിയപ്പെട്ട നടൻ ജയറാം ആണ്. സത്യൻ അന്തിക്കാട്, ജയറാം, മീര ജാസ്മിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായ് ആരാധകർക്ക് ഒന്നടങ്കം കാത്തിരിക്കുകയാണ്.
View this post on Instagram
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽനിന്നുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് നടൻ ജയറാം രംഗത്തെത്തിയിരിക്കുകയാണ്. മീരാജാസ്മിനും ജയറാമിന്റെയും ഒപ്പം സത്യൻ അന്തിക്കാടിനെയും കാണാം. ഷൂട്ടിങ് പുരോഗമിക്കുന്നുവെന്ന ക്യാപ്ഷനോടെയാണ് ജയറാം വീഡിയോ സോഷ്യൽ മീഡിയയും ഷെയർ ചെയ്തത്.ദിലീപ് പ്രധാന കഥാപാത്രത്തിൽ എത്തിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം വേഷമിട്ടു.മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരവും ഒക്കെ സ്വന്തമാക്കിയ മീര മലയാള സിനിമയിൽ നിന്നും ഇടവേള എടുത്ത പ്പോൾ ആരാധകർ ഒന്നടങ്കം സങ്കടപ്പെട്ടു. ഇപ്പോൾ തിരിച്ചു വരവിനൊരുങ്ങുന്നു എന്നറിഞ്ഞപ്പോൾ ആരാധകരും ഏറെ സന്തോഷത്തിലാണ്