സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ പേരിൽ വിമർശനം ഉന്നയിച്ചവർക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മീര നന്ദൻ. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റെലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. തന്റെ വസ്ത്രത്തിന്റെ നീളം അളക്കാൻ ആർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആൾക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാകില്ലെന്നും മീര അഭിമുഖത്തിൽ പറയുന്നു.
പണ്ടൊക്കെ വെളിയിൽ പോകുമ്പോൾ ആൾക്കാർ അടുത്ത് വന്ന് പറയും സിനിമയിലൊക്കെ കാണാറുണ്ട് കേട്ടോ എന്ന്. പിന്നെ ചാനലിലെ പ്രോഗ്രാം നന്നാവുന്നുണ്ട് എന്നും. എന്നാൽ ഇപ്പോൾ എല്ലാവരും പറയുന്നത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ കാണുന്നുണ്ടെന്നാണ്. ഞാൻ പോലും അറിയാതെ ഞാനൊരു അധോലോകമായി മാറിയില്ലേ എന്നെനിക്ക് തോന്നുന്നു. ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങൾ വലിയ ചർച്ചയായി മാറിയിരിക്കുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് ഞാൻ ആ കാര്യമെല്ലാം അറിയുന്നത് ആ ഫോട്ടോകൾ എന്റെ മാതാപിതാക്കൾക്ക് അയച്ചു കൊടുത്തിരുന്നു എന്ന്. അവർ നെഗറ്റീവൊന്നും പറഞ്ഞിരുന്നില്ല. അതിന് ശേഷമാണ് ഞാൻ പോസ്റ്റ് ചെയ്തത്. ഞാൻ നോക്കുമ്പോൾ ഓൺലൈൻ വാർത്തകളിൽ എന്റെ ഫോട്ടോ നിറഞ്ഞു കിടക്കുകയാണ്. ഞാനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് അവർ പറയുന്നത്. അതിന് നീളം കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതിലെ ഏറ്റവും വലിയ കോമഡി എന്താണെന്ന് വച്ചാൽ, വാർത്തകൾ കണ്ട് എന്നെ എന്റെ അമ്മാമ വിളിച്ചിരുന്നു. ”എന്റെ മീര എന്താണിത്, ദുബായിലായിട്ടും ആൾക്കാർക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ? ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്” എന്ന് അമ്മാമ്മ ചോദിച്ചു. അപ്പോൾ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് എനിക്ക് തോന്നിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…