മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്. ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദന് മലയാള സിനിമയിലേക്ക് എത്തിയത്. ഒരു മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകന് ലാല്‍ ജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ‘മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളില്‍ അഭിനയിച്ചു.
ഇപ്പോള്‍ സിനിമയിലില്ലെങ്കിലും ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളില്‍ ഒരാളാണ് മീര. സിനിമയില്‍നിന്നും മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ, ഒരു ഓണചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഓണ സദ്യ കഴിക്കുന്നതാണ് ചിത്രം. അതിനു മീര നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് കൗതുകകരം. ”മീര എന്നാ ഞങ്ങള്‍ക്കൊക്കെ ഒരു സദ്യ തരുന്നതെന്ന് ചോദിക്കുന്നവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു” എന്നാണ് മീര കുറിച്ചിരിക്കുന്നത്.
View this post on Instagram
ഓണാശംസകള്‍ നേര്‍ന്ന് ഓണസാരിയിലുള്ള ചിത്രങ്ങളും കൂട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോയും മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മീര തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.