മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദന്. ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദന്. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീര നന്ദന് അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവില്‍ മീരാനന്ദന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ സിനിമ ജീവിതത്തിനു ഒരു അവധി നല്കി മീര ഒരു പുതിയ കരിയര്‍ തിരഞ്ഞെടുത്തത്.2015 ലായിരുന്നു ദുബായിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കിയായി മീര ജോലി ചെയ്യാന്‍ തുടങ്ങി. നിലവില്‍ ഗോള്‍ഡ് എഫ് എമിലാണ് താരം പ്രവര്‍ത്തിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മീര. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദന് സോഷ്യല്‍ മീഡിയകളിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്.’ കാറില്‍ നിന്നും ഇറങ്ങി പശ്ചാത്തല സംഗീതത്തിനൊപ്പം റാമ്പ് വാക്ക് ചെയ്യുന്ന മീരയാണ് വിഡിയോയില്‍ ഉള്ളത്.
View this post on Instagram