മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദന്. ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദന്. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീര നന്ദന് അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവില്‍ മീരാനന്ദന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്.
തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും എല്ലാം മീരാനന്ദന് സോഷ്യല്‍ മീഡിയകളിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചുവന്ന ഗൗണ്‍ ധരിച്ച് ഗ്ലാമറസ് ലുക്കില്‍ ടാറിട്ട റോഡില്‍ റാമ്പ് വാക്ക് നടത്തുന്ന മീരയുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം. ഷിനിഹാസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ഈ ചിത്രത്തില്‍ വീക്കെന്‍ഡ് മൂഡിലാണ് നടി മീര നന്ദന്. തന്റെ ഫോട്ടോ പങ്കിട്ടു കൊണ്ടാണ് താരം ശനിയാഴ്ച ഇത്ര വേഗം എത്തിയ കാര്യം ചിന്തിക്കുന്നത്. അടുത്തിടെ ഹ്യൂസ്റ്റനിലേക്ക് തനിയെ വിദേശയാത്ര നടത്തി തിരികെ എത്തിയിരുന്നു മീര. നാട്ടിലേക്ക് യാത്ര പ്ലാന്‍ ചെയ്തിരുന്നു മീര. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ തടസ്സമായി നിന്നു. അങ്ങനെയാണ് ഹ്യൂസ്റ്റണിലേക്ക് യാത്ര പോകാന്‍ തീരുമാനിച്ചത്. ആദ്യമായാണ് തനിയെ യാത്ര ചെയ്ത് നാട് കാണാന്‍ ഇറങ്ങുന്നത് എന്ന് മീര പറഞ്ഞു. ആരും കൂടെയില്ലാത്ത യാത്രയില്‍ പലര്‍ക്കും പല വെല്ലുവിളികള്‍ നേരിടേണ്ടി വരുമല്ലോ, മീരയ്ക്കും അങ്ങനെയൊരു വെല്ലുവിളി നേരിടേണ്ടി വന്നു. മീരയുടെ യാത്രാ ചിത്രങ്ങള്‍ പകര്‍ത്താന്‍ ആരുമില്ലാതെ വന്നപ്പോഴായിരുന്നു അത്. ഒടുവില്‍ വഴിയില്‍ പരിചയപ്പെട്ട ഒരു സ്ത്രീയാണ് ചിത്രം പകര്‍ത്തി നല്‍കിയതെന്ന് മീര. വര്‍ഷങ്ങളായി ദുബായില്‍ ആര്.ജെയായി കഴിയുകയാണ് മീര നന്ദന്.
View this post on Instagram