മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദന്. ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദന്. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീര നന്ദന് അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവില്‍ മീരാനന്ദന് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ യു.എ.ഇയിലെ അജ്മാനില്‍ ഉള്ള ഗോള്‍ഡ് 101.3 എഫ്.എമ്മിലാണ് മീരാനന്ദന് വര്‍ക്ക് ചെയ്യുന്നത്. 2017-ല്‍ റിലീസായ ഗോള്‍ഡ് കോയിന്‍സ് എന്ന സിനിമയിലാണ് മീര അവസാനമായി അഭിനയിച്ചത്. ഇത് കൂടാതെ മോഹന്‍ലാലിനൊപ്പം അമൃത ടി.വിയിലെ ലാല്‍സലാം എന്ന പരിപാടിയും മീരാനന്ദന് അവതാരകയായി തിളങ്ങിയിട്ടുണ്ട്.
സിനിമയിലില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി മീര പങ്കു വെക്കാറുണ്ട്. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മീര നന്ദന്. മഞ്ഞ ഗൗണില്‍ താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്.