Categories: Celebrities

പ്രണയത്തിലായി, ഹൃദയത്തകർച്ചകൾ നേരിട്ടു, മുപ്പതാം പിറന്നാൾ ദിനത്തിൽ വെളിപ്പെടുത്തലുമായി മീര നന്ദൻ

ദിലീപ് ചിത്രം മുല്ലയിൽ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് മീര നന്ദൻ, ഗായികയായി എത്തിയ മീര പിന്നീട് നായിക പദവി നേടിയെടുക്കുക ആയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും മീര അഭിനയിച്ചു. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീരനന്ദൻ അവതാരികയായി എത്തിയിട്ടുണ്ട്.  എന്നാൽ ഇപ്പോൾ താരം അഭിനയതിൽ നിന്നും മാറി നിൽക്കുകയാണ്. ഗൾഫിൽ ആർജെ ആയി വർക്ക് ചെയ്യുകയാണ് മീര ഇപ്പോൾ.

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയിൽ താരം ആക്റ്റീവ് ആണ്. തന്റെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഈ ഇടക്ക് താരത്തിനെതിരെ കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നു. മലയാളത്തിൽ മുല്ല, മല്ലു സിങ്, പുതിയ മുഖം, ലോക്പാൽ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം ആക്റ്റീവ് ആണ്, തന്റെ വിശേഷങ്ങൾ എല്ലാം മീര ആരാധകരോട് പങ്കുവെക്കാറുണ്ട്.

ഇപ്പോൾ തന്റെ മുപ്പതാം പിറന്നാളിനോട് അനുബന്ധിച്ച് മീര പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, തനിക്ക് പ്രണയത്തകർച്ച ഉണ്ടായിട്ടുണ്ട് എന്ന് മീര തന്റെ പോസ്റ്റിൽ കൂടി പറയുന്നു, മീരയുടെ വാക്കുകൾ ഇങ്ങനെ

”എന്റെ 20 കളിലേക്ക് തുറന്ന മനസോടെ തിരഞ്ഞു നോക്കുമ്പോള്‍, ഞാന്‍ ഒരുപാട് പഠിച്ചുവെന്ന് തുറന്ന് സമ്മതിക്കണം. കഴിഞ്ഞ പതിറ്റാണ്ടില്‍ ഒരുപാട് പഠിച്ചു, ഒരുപാട് ആസ്വദിച്ചു. ഒരുപാട് ആദ്യാനുഭവങ്ങളുമുണ്ടായി. ഇന്നത്തെ എന്നിലേക്ക് എത്തിച്ചേരാന്‍ ഒന്നും മാറ്റാനാകില്ല. കയറ്റങ്ങളും ഇറക്കങ്ങളും”. മീര പറയുന്നു. ”അഭിനയത്തോടൊപ്പം തന്നെ ബിരുദം നേടാനായി. ദുബായിലേക്ക് താമസം മാറി. ഞാന്‍ ഇന്ന് ഏറെ ഇഷ്ടപ്പെടുന്ന റെഡിയോയില്‍ പയറ്റി നോക്കി. സ്വന്തം കാലില്‍ നില്‍ക്കുകയും സ്വാതന്ത്ര്യത്തില്‍ ഇഷ്ടം കണ്ടെത്തുകയും ചെയ്തു. പ്രണയത്തിലായി. ബ്രേക്ക് അപ്പുകളുണ്ടായി. ആദ്യം എന്നെ തന്നെ സ്നേഹിക്കണമെന്ന് പഠിച്ചു. എന്ത് സംഭവിച്ചാലും കുടുംബത്തിനാണ് പ്രഥമ പരിഗണന എന്നു മനസിലാക്കി”

”പുതിയ സുഹൃത്തുക്കളേയും ആത്മാര്‍ത്ഥ സുഹൃത്തക്കളേയും സ്വന്തമാക്കി. മഹാമാരി കാലത്തും നല്ല ദിനങ്ങള്‍ വരുമെന്ന പ്രതീക്ഷയുണ്ട്. എന്റെ 20 കള്‍ നല്ലതായിരുന്നു. 30കള്‍ കൂടുതല്‍ നല്ലതാകുമെന്ന് കരുതുകയും ചെയ്യുന്നു എന്ന് താരം വ്യക്തമാക്കി.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago