ലാൽ ജോസ് സംവിധാനം നിർവഹിച്ച ദിലീപ് ചിത്രം മുല്ലയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് മീര നന്ദൻ. തുടർന്നും ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുക്കുവാനും മീര നന്ദന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ അജ്മാനിലെ ഗോൾഡ് എഫ് എമിൽ റേഡിയോ ജോക്കി കൂടിയാണ് അവതാരകയും മോഡലുമായ മീര നന്ദൻ. അതു പോലെ തന്നെ സോഷ്യൽ മീഡിയയിലും ഒരു സ്ഥിര സാന്നിധ്യമാണ് നടി.
നടി സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക മനം കവരുന്നത്. സാരിയുടുത്ത് പൂച്ചക്കണ്ണുമായി ആരാധകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്ന മീരയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം ശ്രദ്ധേയമായിരിക്കുകയാണ്. സുജിത്താണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജാസാഷ് ഡിസൈൻ സ്റ്റുഡിയോയാണ് കോസ്റ്റ്യൂംസ്.