ജയറാമിന്റെ മറ്റൊരു മികച്ച വിജയം കുറിച്ച ലിയോ തദേവൂസ് ചിത്രം ലോനപ്പന്റെ മാമ്മോദീസയിലെ പുതിയ ഗാനം പുറത്തിറങ്ങി. മേഘക്കാട്ടിൽ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അൽഫോൻസാണ്. ഹരി നാരായണന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് അൽഫോൻസ് ജോസഫാണ്. ലോനപ്പൻ എന്ന വാച്ച് റിപ്പയറിങ്ങ് ഷോപ്പ് നടത്തുന്നയാളുടെ ജീവിതത്തിൽ ഒരു ഗെറ്റ് ടുഗെദറിന് ശേഷം ഉണ്ടാകുന്ന ഒരു തിരിച്ചറിവിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകർ കാണാൻ കൊതിച്ചിരുന്ന ജയറാമിലെ നടനെ തിരിച്ചു കിട്ടി എന്ന കാരണത്താലും മികച്ചൊരു പ്രമേയത്താലും വിജയകരമായി പ്രദർശനം തുടരുകയാണ്.