സഹോദരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി ആടിത്തിമിർത്ത് മഞ്ജു വാര്യർ. മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. മഞ്ജു വാര്യർ, ബിജു മേനോൻ, സൈജു കുറുപ്പ് ഉൾപ്പെടെയുള്ള ഒരു സംഘം ഉല്ലാസയാത്ര നടത്തുന്ന രംഗങ്ങളാണ് പാട്ടിലുടനീളം. കാർ യാത്രയിൽ തുടങ്ങുന്ന ഗാനരംഗങ്ങളിൽ നിറയെ രസകരമായ യാത്രാ മുഹൂർത്തങ്ങളാണ്. ഒരു ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും നായകകഥാപാത്രങ്ങളായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
‘മേഘജാലകം തുറന്നു നോക്കിടുന്നുവോ…’ എന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ബിജിപാൽ സംഗീതം നൽകിയ ഗാനം നജീം അർഷാദ് ആണ് ആലപിച്ചിരിക്കുന്നത്. സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന
‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ആണ്. വളരെ സുന്ദരമായ ദൃശ്യങ്ങളാണ് ഗാനരംഗത്തിൽ ഉള്ളത്.
മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവരെ കൂടാതെ സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്, മാസ്റ്റര്‍ അശ്വിന് വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. തിരക്കഥ, സംഭാഷണം – പ്രമോദ് മോഹൻ, എഡിറ്റർ - ലിജോ പോള്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബിനീഷ് ചന്ദ്രന്, ബിനു ജി, പ്രൊഡക്ഷൻ കണ്ട്രോളര് – എ ഡി ശ്രീകുമാർ, കല – എം ബാവ, മേക്കപ്പ് – റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – വാവ, അസോസിയേറ്റ് ഡയറക്ടർ - എ കെ രജിലീഷ്, മണ്‍സൂര്‍ റഷീദ് മുഹമ്മദ്, ലിബെന് അഗസ്റ്റിന് സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടർ - മിഥുന് ആര്, സ്റ്റില്‍സ് – രാഹുല്‍ എം സത്യന്, പ്രൊമോഷൻ സ്റ്റിൽസ് – ഷാനി ഷാക്കി, പരസ്യക്കല – ഓള്ഡ്മങ്കസ്, ഫിനാന്‍സ് കണ്ട്രോളര് – ശങ്കരന് നമ്പൂതിരി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – അനില്‍ ജി നമ്പ്യാര്‍, സെവന് ആര്‍ട്ട് കണ്ണൻ. വണ്ടിപ്പെരിയാർ, കുമളി, വാഗമൺ, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരിച്ച ‘ലളിതം സുന്ദരം’ മാർച്ചിൽ ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തും.