മികച്ച നടിക്കുള്ള ദേശീയ അവാർഡ് ജേതാവായ അപർണ ബാലമുരളി നായികയായി എത്തുന്ന ‘ഇനി ഉത്തരം’ സിനിമയിലെ വീഡിയോ ഗാനമെത്തി. ‘മെല്ലെയെന്നെ, മെല്ലെയെന്ന് നോക്ക്’ എന്ന ഗാനമാണ് കഴിഞ്ഞദിവസം യുട്യൂബിലൂടെ റിലീസ് ചെയ്തത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം ഇതിനകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹെഷാം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കെ എസ് ഹരിശങ്കർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു യാത്ര പോലെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായാണ് ഇനി ഉത്തരം എത്തുന്നത്. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപർണ ബാലമുരളിക്ക് ഒപ്പം കലാഭവൻ ഷാജോൺ, ചന്തു നാഥ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. ഇവരെ കൂടാതെ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തെ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. എ ആൻഡ് വി എന്റർടയിൻമെന്റ്സിന്റെ ബാനറിൽ അരുൺ, വരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രമെത്തുന്നത് ‘ഓരോ ഉത്തരത്തിനും ഒരു ചോദ്യമുണ്ട്’ എന്ന ടാഗ് ലൈനോട് കൂടിയാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രഞ്ജിത് ഉണ്ണിയാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഹെഷാം അബ്ദുൾ വഹാബ് ആണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവി ചന്ദ്രൻ. ജീത്തു ജോസഫിന്റെ ശിഷ്യനായ സുധീഷ് രാമചന്ദ്രൻ ’12th മാൻ’ എന്ന ചിത്രത്തിന്റെ കോ ഡയറക്ടറുമാണ്.
പാലക്കാട് ധോണിയിലാണ് സിനിമയുടെ ചിത്രീകരണം പ്രധാനമായും നടന്നത്. H2O Spell ആണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈൻ. എഡിറ്റിങ് – ജിതിൻ ഡി കെ. പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, വിനോഷ് കൈമൾ, കല – അരുൺ മോഹനൻ, മേക്കപ്പ് – ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് – ദീപക് നാരായണൻ, സ്റ്റിൽസ് – ജെഫിൻ ബിജോയ്, ഡിസൈൻ – ജോസ് ഡൊമനിക്. പി ആർ ഒ – എ.എസ്. ദിനേശ്.