സുരാജ് വെഞ്ഞാറമ്മൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിച്ചെത്തിയ ചിത്രമാണ് പത്താംവളവ്. ജോസഫിന് ജേഷം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ് മെന്റലിസ്റ്റായ നിപിന്‍ നിരവത്ത്.
അതേസമയം, സിനിമ കണ്ട ശേഷമുള്ള നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രതികരണവും ശ്രദ്ധേയമാകുകയാണ്. നമ്മുടെ ഇമോഷന്‍സ് എല്ലാം രജിസ്റ്റര്‍ ചെയ്ത ഒരു സിനിമ കാണാന്‍ പറ്റിയിട്ട് കുറച്ചു കാലമായെന്നായിരുന്നു പൂര്‍ണിമയുടെ പ്രതികരണം. ഒരു ഫാമിലി സിനിമ എന്നു പറയുമ്പോള്‍ ഫാമിലി ഡൈനാമിക്‌സ് അതിനകത്ത് വരണം. റിലേഷന്‍ഷിപ്പ് വര്‍ക് ചെയ്യണം. സുരാജേട്ടന്റെയും ഇന്ദ്രന്റെയും മൊമന്റ്സില്‍ പോലും സൈലന്‍സ് വര്‍ക്ക് ചെയ്തിരിക്കുന്ന കുറേ സംഭവങ്ങളുണ്ട്. രണ്ട് അച്ഛന്മാര്‍ തമ്മിലുള്ള ബോണ്ടിങ്ങ് അല്ലെങ്കില്‍ റിലേഷന്‍ഷിപ്പ് അവിടെ ഒക്കെ സൈലന്‍സ് ആണ് വര്‍ക് ചെയ്തിരിക്കുന്നത്. അതിഥിയെയും വളരെയധികം ഇഷ്ടപ്പെട്ടെന്നും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഫന്റാസ്റ്റിക് വര്‍ക്ക് ആണ് അതിഥി ചെയ്തതെന്നും തിയറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ അതിഥിയോട് ഇക്കാര്യം പറഞ്ഞെന്നും പൂര്‍ണിമ പറഞ്ഞു. എല്ലാവരും ഈ സിനിമ കാണണമെന്നും അത്രയ്ക്കും ബ്യൂട്ടിഫുള്‍ ആയ സിനിമയാണ് ഇതെന്നും പൂര്‍ണിമ പറഞ്ഞു.
ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ എസ്.ഐ സേതുവായാണ് ഇന്ദ്രജിത്ത് എത്തുന്നത്. കുറ്റവാളി സോളമനായി സുരാജ് വെഞ്ഞാറമ്മൂടും എത്തുന്നു. അദിതി രവി, അജ്മല്‍ അമീര്‍, സുധീര്‍ കരമന, ജയകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…