യു ട്യൂബില്‍ റിലീസ് ചെയ്ത മേപ്പടിയാനിലെ ആദ്യ ഗാനം ട്രന്‍ഡിങില്‍ ഒന്നാമത്. കാര്‍ത്തിക്കും നിത്യ മാമ്മനും ചേര്‍ന്ന് പാടിയിരിക്കുന്ന ഗാനത്തിന്റ വരികള്‍ എഴുതിയത് ജോ പോളും സംഗീതം രാഹുല്‍ സുബ്രഹ്മണ്യനുമാണ്.
വിഷ്ണു മോഹന്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, അഞ്ജു കുര്യന്, നിഷ സാരംഗ്, കുണ്ടറ ജോണി, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ശങ്കര്‍ രാമകൃഷ്ണന്, അപര്‍ണ ജനാര്ദനന്, പോളി വല്സന് തുടങ്ങിയ ഗംഭീര താരനിര അണിനിരക്കുന്നു. UMFന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണിത്.