ഉണ്ണി മുകുന്ദന്റെ ഫാമിലി എന്റര്‍ടൈനര്‍ ‘മേപ്പടിയാന്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ലാലേട്ടന്, പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്മാന് എന്നിവര്‍ ചേര്‍ന്നാണ് റിലീസ് ചെയ്തത്.
ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു മോഹനാണ്.
ഒരു മുഴുനീള ഫാമിലി എന്റെര്‍റ്റൈനെര്‍ ആവും മേപ്പടിയാന്. ജയകൃഷ്ണന് എന്ന നാട്ടിന്‍പുറത്തുകാരന്റെ കഥാപാത്രമായാണ് ഉണ്ണി സ്ക്രീനിലെത്തുക.
ഇന്ദ്രന്‍സ്, സൈജു കുറുപ്, മേജര്‍ രവി, അജു വര്‍ഗീസ്, അഞ്ചു കുര്യന്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്ദ്ദനന്, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വില്‍സണ്‍, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.
വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചയിതാവും സംവിധായകനും. രാഹുല്‍ സുബ്രമണ്യന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഈ ചിത്രത്തിനായി ഉണ്ണി മുകുന്ദന് സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു.