കേരളത്തിലെ എല്ലാവർക്കും ഷാജി എന്ന മതേതര പേര് ഇടണമെന്ന വേറിട്ട ആവശ്യവുമായെത്തുന്ന മേരാ നാം ഷാജിയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഇടപ്പള്ളി ലുലു മാളിൽ വെച്ച് നടന്നു. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ബൈജു, നാദിർഷ, നിഖില വിമൽ എന്നിങ്ങനെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. ബിജു മേനോൻ, ബൈജു, ആസിഫ് അലി, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് ചിത്രം നിർമിക്കുന്നത്. ദിലീപ് പൊന്നൻ, ഷാനി കാദർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും,എമിൽ മുഹമ്മദ് മ്യൂസിക്കും കൈകാര്യം ചെയ്തിരിക്കുന്നു. വിഷുവിന് ചിരിക്കണി ഒരുക്കുവാൻ ഷാജിമാർ എത്തും.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…