ദുബായിലെ മോഹൻലാലിന്റെ വീട്ടിലെത്തി ഗായകൻ എം ജി ശ്രീകുമാറും ഭാര്യ ലേഖ എംജി ശ്രീകുമാറും. മോഹൻലാലും ഭാര്യ സുചിത്രയെയും ഇരുവരും കണ്ടു. ദുബായിലെ മോഹൻലാലിന്റെ വീട്ടിൽ നിന്നുള്ള ചിത്രം ലേഖ എം ജി ശ്രീകുമാർ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മോഹൻലാലും എം ജി ശ്രീകുമാറും അടുത്ത സുഹൃത്തുക്കളാണ്. ശ്രിക്കുട്ടനുമായുള്ള സൗഹൃദത്തെക്കുറിച്ച് മോഹൻലാലും നിരവധി തവണ പറഞ്ഞിട്ടുണ്ട്. ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബായിൽ എത്തിയത് ആയിരുന്നു എം ജി ശ്രീകുമാറും ലേഖയും.
‘മോഹൻലാലിന്റെ ദുബായിലെ വീട്’ എന്ന അടിക്കുറിപ്പോടു കൂടിയാണ് മോഹൻലാലിന് ഒപ്പവും ഭാര്യം സുചിത്രയ്ക്ക് ഒപ്പവുമുള്ള ചിത്രങ്ങൾ ലേഖ എം ജി ശ്രീകുമാർ പങ്കുവെച്ചത്. ലേഖയെയും എം ജി ശ്രീകുമാറിനെയും മോഹൻലാൽ ചേർത്തു നിർത്തിയുള്ള ഒരു ഫോട്ടോയും മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം ലേഖയും ശ്രീകുമാറും ഒരുമിച്ചിരിക്കുന്ന ചിത്രവുമായിരുന്നു ലേഖ ഫേസ്ബുക്കിൽ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. ‘സൂപ്പർ സ്റ്റാർ വിത്ത സൂപ്പർ സിഗർ’ എന്നായിരുന്നു ഒരു കമന്റ്.
കഴിഞ്ഞയിടെ തന്റെ കുടുംബജീവിതത്തെക്കുറിച്ചും മകളെക്കുറിച്ചും ലേഖ ശ്രീകുമാർ തുറന്നു പറഞ്ഞത് വിവാദമായിരുന്നു. തനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ലെന്ന് ആയിരുന്നു ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ലേഖ പറഞ്ഞത്. തനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും മകൾ കല്യാണം കഴിഞ്ഞ് അമേരിക്കയിലാണെന്നും ലേഖ ശ്രീകുമാർ അതിൽ വ്യക്തമാക്കിയിരുന്നു. തങ്ങളും അവരും ഹാപ്പിയാണെന്നും ലേഖ ശ്രീകുമാർ പറഞ്ഞു. ശ്രീക്കുട്ടന്റെ പാട്ട് കേട്ട് എടുത്ത തീരുമാനം അല്ല തന്റേതെന്നും പരസ്പരം പൂർണമായി മനസിലാക്കിയ ശേഷമെടുത്ത തീരുമാനമായിരുന്നു വിവാഹമെന്നും ലേഖ പറഞ്ഞു. എം ജി ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദരനിമിഷം എന്ന് ലേഖ പറഞ്ഞിട്ടുണ്ട്. തന്റെ സൗന്ദര്യത്തിനു പിന്നിൽ ഭർത്താവിന്റെ സ്നേഹമാണെന്നും താൻ ഒന്നും പറയാതെ തന്നെ തനിക്കായി വേണ്ടതൊക്കെ ചെയ്യുന്ന ആളാണ് ശ്രീക്കുട്ടനെന്നും ലേഖ നേരത്തെയും തുറന്നു പറഞ്ഞിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…