ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം അന്തർദേശിയ ശ്രദ്ധ നേടുന്നു. പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും പോപ് താരം റിഹാനയും കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ പോണ് താരം മിയ ഖലീഫയും സമരത്തിന് ഐക്യദാര്‍ഢ്യം മുന്നോട്ട് എത്തിയിരിക്കുകയാണ്. “എന്ത് മനുഷ്യാവകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ അവര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുന്നു”. കര്‍ഷക സമരത്തിന്റെ ചിത്രം പങ്കുവെച്ചാണ് മിയ പ്രതികരിച്ചിരിക്കുന്നത്. അതേ സമയം മിയക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ബിജെപി പ്രവർത്തകർ ശക്തമായ രീതിയിൽ സൈബർ ആക്രമണവും നടത്തുന്നുണ്ട്.
What in the human rights violations is going on?! They cut the internet around New Delhi?! #FarmersProtest pic.twitter.com/a5ml1P2ikU
— Mia K. (Adri Stan Account) (@miakhalifa) February 3, 2021
നേരത്തെ കര്‍ഷക സമരത്തിന് റിഹാന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചപ്പോല്‍ അവര്‍ കര്‍ഷകരല്ല തീവ്രവാദികളാണെന്നായിരുന്നു ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മറുപടി. ഈ വാദത്തെയും മിയ ട്വീറ്റില്‍ ചോദ്യം ചെയ്യുന്നുണ്ട്. പെയ്ഡ് ആക്ടേഴ്സോ? വളരെ നല്ല കാസ്റ്റിങ് ഡയറക്ടര്‍, ഇത്തവണത്തെ അവാര്‍ഡുകളില്‍ നിന്ന് അവരെ അവഗണിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കര്‍ഷകരോടൊപ്പം.
“Paid actors,” huh? Quite the casting director, I hope they’re not overlooked during awards season. I stand with the farmers. #FarmersProtest pic.twitter.com/moONj03tN0
— Mia K. (Adri Stan Account) (@miakhalifa) February 3, 2021
പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ള സിഎന്‍എന്‍ വാര്‍ത്ത പങ്കുവച്ച് എന്തുകൊണ്ടാണ് ഇതേപറ്റി സംസാരിക്കാത്തത് എന്നായിരുന്നു റിഹാനയുടെ ചോദ്യം. കര്‍ഷക റാലിക്കിടെ പൊലീസുമായി സംഘര്‍ഷമുണ്ടായതിന് പിന്നാലെ ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതായിരുന്നു വാര്‍ത്ത. ഫാര്‍മേര്‍സ് പ്രൊട്ടെസ്റ്റ് എന്ന ഹാഷ്ടാഗിനൊപ്പമായിരുന്നു റിഹാനയുടെ ട്വീറ്റ്. കര്‍ഷക സമരത്തെ പിന്തുണച്ച ബോളിവുഡ് താരം ദില്‍ജിത്ത് ദോസന്‍ജ് അടക്കമുള്ളവര്‍ റിഹാനയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തി. അതിനിടെ നടി കങ്കണ റണാവത്ത് റിഹാനയ്ക്ക് രൂക്ഷഭാഷയിലാണ് റിഹാനയോട് പ്രതികരിച്ചത്. അവര്‍ കര്‍ഷകര്‍ അല്ലാത്തതുകൊണ്ടാണ് ആരും അതേക്കുറിച്ച് സംസാരിക്കാത്തത്. രാജ്യത്തെ വിഭജിക്കാന്‍ നോക്കുന്ന തീവ്രവാദികളാണ് അവര്‍. തകര്‍ന്ന രാജ്യത്തെ ചൈന ഏറ്റെടുത്ത് യുഎസ്സിനെ പോലെ ചൈനീസ് കോളനിയാക്കാന്‍ കഴിയും. നീ അവിടെ ഇരിക്ക് വിഡ്ഢീ. നിങ്ങള്‍ ഡമ്മികള്‍ പോലെ ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ വില്‍ക്കുന്നില്ല.- കങ്കണ കുറിച്ചു