ഹിറ്റ് ഫിലിം മേക്കർ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത് ചിത്രമാണ് മിഖായേൽ. യുവതാരം നിവിൻ പോളിയാണ് ചിത്രത്തിൽ മിഖായേലായി എത്തുന്നത് .ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.ഹനീഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.ചിത്രത്തിലെ നോവിന്റെ കായൽ എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. ഗോപി സുന്ദർ ഈണമിട്ട ഗാനം ആലപിച്ചത് സിത്താരയാണ്.