ബോളിവുഡ് താരം ജോൺ എബ്രഹാം ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന സിനിമയായ മൈക്ക് ഇന്നുമുതൽ തിയറ്ററുകളിൽ. യുവനായിക അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ രഞ്ജിത്ത് സജീവ് ആണ് നായകനായി എത്തുന്നത്. വിഷ്ണി ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹെഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചിത്രത്തിന്റെ ട്രയിലർ ഓഗസ്റ്റ് ഒന്നിന് റിലീസ് ആയിരുന്നു. രണ്ടു മില്യണിന് അടുത്ത് ആളുകൾ ആണ് ഇതുവരെ ട്രയിലർ കണ്ടത്. മൈക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ആഷിഖ് അക്ബർ അലിയാണ്. സ്റ്റണ്ട് കോറിയോഗ്രാഫർ ഫീനിക്സ് പ്രഭു, ദേശീയ അവാർഡ് ജേതാവായ എഡിറ്റർ വിവേക് ഹർഷൻ, ഛായാഗ്രാഹകൻ രണദിവെ എന്നിവർ മൈക്കിന്റെ ഭാഗമാണ്.
രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ്, അങ്ങനെ ഒരു വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. സെഞ്ചുറിയാണ് വിതരണം.
മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാത എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ബാലതാരമായി കടന്നുവന്നതാണ് അനശ്വര രാജൻ. പിന്നീട് അനശ്വരയ്ക്ക് നിരവധി ചിത്രങ്ങളാണ് ലഭിച്ചത്. 50 കോടിയിലധികം കളക്ഷൻ നേടിയ തണ്ണീർമത്തൻദിനങ്ങൾ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുവാൻ അനശ്വരക്ക് സാധിച്ചു. ഈ ചിത്രത്തിന് ശേഷം ആദ്യരാത്രി എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചു.
View this post on Instagram