ക്രിസ്മസ് രാത്രിയിൽ ആയിരുന്നു മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോയുടെ കഥ പറഞ്ഞ മിന്നൽ മുരളി റിലീസ് ആയത്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത സിനിമ നെറ്റ് ഫ്ലിക്സിൽ ആയിരുന്നു റിലീസ് ചെയ്തത്. ലോകമെമ്പാടും വൻ വരവേൽപ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിൽ ടോപ് 10 ൽ ഇടം നേടിയ മിന്നൽ മുരളി ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽ ഒന്നാമത് എത്തുകയും ചെയ്തു.
മിന്നൽ മുരളിയെന്ന സൂപ്പർ ഹീറോയെ ഏറ്റെടുത്ത ആരാധകരുടെ മുമ്പിലേക്ക് സിനിമയിൽ മിന്നൽ മുരളിയുടെ ഡ്യൂപ്പ് ആയി എത്തിയയാളെയും അണിയറപ്രവർത്തകർ പരിചയപ്പെടുത്തിയിരുന്നു. കൂടാതെ, ഷൂട്ട് ചെയ്ത രംഗങ്ങളും പിന്നീട് അത് വി എഫ് എക്സിലൂടെ മാറ്റിയതിന്റെയും അതിന്റെ വ്യത്യസ്തതയും അണിയറപ്രവർത്തകർ പരിചയപ്പെടുത്തി.
പള്ളിക്കുന്നിലെ പുണ്യാളൻ നാടകത്തിന്റെ സമയത്ത് ഉണ്ടാകുന്ന വെടിക്കെട്ട് അപകടം, ബസിലെ യാത്രക്കാരിയായ കുഞ്ഞിനെ മിന്നൽ മുരളി രക്ഷിക്കുന്ന രംഗം, മിന്നൽ മുരളിയും ഷിബുവും റോഡിലൂടെ ഓടുന്ന രംഗം, അവസാനരംഗത്തിൽ മിന്നൽ മുരളിയും ഷിബുവും തമ്മിലുള്ള പോരാട്ടം ഈ വീഡിയോയിൽ കാണിക്കുന്നത്. ഈ രംഗങ്ങളെല്ലാം ചിത്രീകരിച്ചത് എങ്ങനെയാണെന്നും അതിനു ശേഷം വി എഫ് എക്സ് ചെയ്ത് വരുത്തിയ മാറ്റങ്ങളും വ്യക്തമാകുന്നതാണ് വീഡിയോ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…