ഇടി മിന്നലേറ്റ് സൂപ്പര്‍ഹീറോ ആകുന്ന തയ്യല്‍ക്കാരനായി ടൊവീനോ; മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രമായി ‘മിന്നല്‍ മുരളി’

ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന പുതിയ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണവുമായാണ് ചിത്രം എത്തുന്നത്. കുഞ്ഞി രാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബേസില്‍ ഒരുക്കുന്ന ചിത്രമാണ് ഇത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയ ഈ ചിത്രം കോവിഡ് പ്രതിസന്ധി മൂലം തീയേറ്ററുകളില്‍ റിലീസ് ചെയ്യാതെ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സിലാണ് റിലീസ് ചെയ്യുന്നത്. അടുത്ത മാസം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന്റെ ദൈര്‍ഘ്യവും ഇതിവൃത്തവും നെറ്റ്ഫ്‌ലിക്‌സ് പുറത്തു വിട്ടിട്ടുണ്ട്. 2:38 മണിക്കൂര്‍ ആണ് ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം. കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ മുരളി എന്ന തയ്യല്‍ക്കാരനായാണ് ടോവിനോ തോമസ് എത്തുന്നത്.

മിന്നല്‍ മുരളി എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ് ആവേശത്തോടെ പങ്കുവെച്ച വാക്കുകള്‍ ഇങ്ങനെ: ‘കാഴ്ചക്കാര്‍ക്ക് വൈകാരിക തലത്തില്‍ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഒരു സൂപ്പര്‍ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങള്‍ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനായിരുന്നു ഞങ്ങള്‍ കൂടുതല്‍ ശ്രമിച്ചത്. ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്. ഇത് ഞങ്ങള്‍ മുഴുവന്‍ ടീമിന്റെയും സപ്ന സിനിമയാണ്. ചിത്രം നെറ്റ്ഫ്‌ലിക്‌സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ ഒരു പാട് സന്തോഷമുണ്ട്.’

ഒരിക്കല്‍ ഇടിമിന്നലേല്‍ക്കുന്ന മുരളിക്ക് ചില പ്രത്യേക കഴിവുകള്‍ ലഭിക്കുകയും പിന്നീടുള്ള സംഭവബഹുലമായ അയാളുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സൊഫീയ പോള്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. ചിത്രം നെറ്റ്ഫ്‌ലിക്‌സിന് കൈമാറിയതിന് ശേഷം സംവിധായകന്‍ ബേസില്‍ ജോസെഫ് കുറിച്ച വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രത്തിന്റെ ക്യാമറ സമീര്‍ താഹിറും സംഗീതം ഷാന്‍ റഹ്‌മാനുമാണ്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

4 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago