Categories: MalayalamNews

“ഇത് ഇനിയും വലിച്ചുനീട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല” അഹാനയുടെ വാക്കുകൾക്ക് പ്രതികരണവുമായി കമന്റിട്ട മിഷാബ്

അഹാന ഇൻസ്റ്റഗ്രാമിൽ അടുത്തിടെ പങ്കു വച്ച ഒരു സ്റ്റോറിക്ക് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. തിരുവനന്തപുരത്തെ ലോക്ക്‌ ഡൗൺ ആസ്പദമാക്കിയുള്ള ഒരു സ്റ്റോറി ആയിരുന്നു അത്. അതിന് ശേഷം ഒരു കൂട്ടം ആളുകളുടെ സൈബർ ബുളിങ്ങിനും അറ്റാക്കിനും താരം ഇരയായിരുന്നു. താരത്തിന്റെ കുടുംബത്തിന് നേരെയും അവർ വാക്കുകൾ കൊണ്ട് തെറിയും വൃത്തികേടും എഴുതി വിട്ടിരുന്നു. ഇതിനെതിരെയാണ് താരമിപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സൈബർ അറ്റാക്ക് നടത്തുന്നവർക്ക് അഹാനയുടെ വക പ്രണയം ലേഖനം എന്ന ക്യാപ്ഷനോടെ ഒരു വീഡിയോ താരം സ്വന്തം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത്. എട്ടു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിലൂടെ ഇത്തരക്കാരെ നല്ല രീതിയിൽ തന്നെ താരം പരിഹസിച്ചിട്ടുണ്ട്. പിന്നീട് അഹാനക്ക് എതിരെ കമന്റ് ചെയ്‌ത ഒരു വ്യക്തിയുടെ കമന്റ് കുറച്ചു ഭാഗം മാത്രം ക്രോപ്പ് ചെയ്‌ത്‌ അഹാന സ്റ്റോറി ഇട്ടിരുന്നു. അതിനെതിരെയും വൻ പ്രതിഷേധം വന്നിരുന്നു. ഇപ്പോൾ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് അഹാന. അഹാനയുടെ മറുപടിയിൽ പ്രതികരണവുമായി കമന്റിട്ട മിഷാബ് മുസ്‌തഫയും ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലാണ് അദ്ദേഹം തന്റെ വാക്കുകൾ കുറിച്ചത്.

എന്റെ അഭിപ്രായവും അഹാനയുടെ പ്രതികരണവും ഒരു കമന്റോ പേർസണൽ മെസ്സേജ് ആയോ കൈകാര്യം ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളു. കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് പോയത് ഒരു തെറ്റിദ്ധാരണയുടെ രീതിയിൽ ചിത്രീകരിക്കപ്പെട്ടത് കൊണ്ടാണ്. അത് ഇപ്പോഴും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് എനിക്ക് ഉറപ്പില്ല. എന്നാൽ ഇത് ഇനിയും വലിച്ചു നീട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ആവർത്തിച്ചു പറയുന്നത് പോലെ ഞാൻ ഒരിക്കലും ബുള്ളിയിങ്ങിനെ പിന്തുണച്ചിട്ടില്ല. ഭാവിയിലും അത് ചെയ്യില്ല. ഇത് ഇവിടെ അവസാനിക്കട്ടെ. അഹാന ഇപ്പോൾ പ്രതികരിച്ചത് നമുക്കെല്ലാവർക്കും അംഗീകരിച്ച് മുന്നോട്ട് പോകാം. ഒരു സെലിബ്രിറ്റിയോ ഇൻഫ്ലുവൻസറോ തെറ്റ് ചെയ്താൽ പ്രതികരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നതിന് ഇത് ഒരു ഉദാഹരണമാകട്ടെ. എല്ലാവർക്കും തെറ്റുകൾ പറ്റും. അത് സഹജമാണ്. ചെയ്ത തെറ്റ് മനസ്സിലാക്കി തിരുത്തുന്നതിലാണ് കാര്യം.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago