നടനും അവതാരകനുമായ മിഥുന് രമേശ് ആശുപത്രിയില്‍ മുഖത്തിന് താത്ക്കാലികമായി ഉണ്ടാകുന്ന ബെല്‍സ് പാള്‍സി രോഗം ബാധിച്ചാണ് താരം ആശുപത്രിയില്‍ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം മിഥുന് രമേശ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നുവെന്ന് മിഥുന് പറയുന്നു. ഇപ്പോള്‍ ആശുപത്രിയിലാണ്. തനിക്ക് ചെറുതായി ബെല്‍സ് പാള്‍സി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന് ബീബറിന് വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൗഡ് അനക്കാന്‍ സാധിക്കില്ല. കണ്ണുകള്‍ താനേ അടഞ്ഞുപോകുന്ന അവസ്ഥയുണ്ടെന്നും മിഥുന് പറഞ്ഞു.
ഒരു കണ്ണ് അടയുമ്പോള്‍ മറ്റേ കണ്ണ് അടയണമെങ്കില്‍ ഫോഴ്സ് ചെയ്യണം. രണ്ട് കണ്ണും ഒരുമിച്ച് അടയ്ക്കാന്‍ പാടാണ്. മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യല്‍ പാരലൈസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ട്. അസുഖം മാറുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നതെന്നും മിഥുന് കൂട്ടിച്ചേര്‍ത്തു.