പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടി മിയ. അമ്മയായ ശേഷമുള്ള മിയയുടെ ആദ്യത്തെ ഫോട്ടോഷൂട്ടാണിത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുടെ ഇടയില്‍ വൈറലാണ്.
അമ്മമാര്‍ക്കുള്ള പ്രത്യേക വസ്ത്രങ്ങള്‍ എന്നാണ് ചിത്രങ്ങള്‍ക്ക് മിയ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ‘ഫാഷന്‍ വസ്ത്രങ്ങള്‍ എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും ഇതെല്ലാം കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് സൗകര്യപ്രദമായ നിലയില്‍ ധരിക്കാനുള്ളവയാണ്. എന്നാല്‍ ഫാഷന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല താനും.’- വസ്ത്രങ്ങളെക്കുറിച്ച് മിയ പറയുന്നതിങ്ങനെ.
ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മിയ മകന് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12-നാണ് മിയയും ആഷ്വിന് ഫിലിപ്പും വിവാഹിതരായത്.
View this post on Instagram