തനിക്ക് കുഞ്ഞുണ്ടായ വിവരം മാസങ്ങള്‍ക്കു ശേഷമാണ് മിയ പങ്കു വെച്ചത്. കഴിഞ്ഞ ജൂലൈയിലാണ് മകന് ലൂക്ക ജനിച്ച വിവരം നടി മിയ ജോര്‍ജ് അറിയിച്ചത്. ഗര്‍ഭകാലവും മകന് ജനിച്ച വിവരവും മിയ പരസ്യമാക്കാതിരുന്നതിന് കാരണമുണ്ടെന്ന് പറയുകയാണ് താരത്തിന്റെ സഹോദരി മിനി.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മിയ ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചതിന്റെ കാരണം മിനി വ്യക്തമാക്കിയത്. ഗര്‍ഭകാലത്ത് മിയയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ കുഞ്ഞ് ജനിച്ച ശേഷം മാത്രം എല്ലാവരേയും അറിയിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നുവെന്നാണ് മിനി പറയുന്നത്.
കുഞ്ഞ് ജനിച്ചത് പ്രസവ തീയതിക്ക് രണ്ടു മാസം മുന്‍പാണ്. ഒരു മാസത്തോളം കുഞ്ഞ് ഐസിയുവില്‍ ആയിരുന്നു. അതിനുശേഷമാണ് കുഞ്ഞിനെ ഞങ്ങളുടെ കൈകളിലേക്ക് കിട്ടിയതെന്നും മിനി പറഞ്ഞു. അടുത്തിടെ മകന് ലൂക്കയ്ക്ക് പാട്ടു പാടി കൊടുക്കുന്ന മിയയുടെ വീഡിയോ വൈറലായിരുന്നു. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ”വാതിക്കല് വെള്ളരിപ്രാവ്” എന്ന ഹിറ്റ് ഗാനമാണ് മിയ ലൂക്കക്ക് പാടി കൊടുക്കുന്നത്. 2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്. ലോക്ക്ഡൗണ്‍ സമയത്തായിരുന്നു മിയയുടെ വിവാഹം.