ഈയിടെയാണ് നടി മിയ ജോര്‍ജ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയായ സന്തോഷം മിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിരുന്നത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകനു പേരു നല്‍കിയിരിക്കുന്നതെന്നും മിയ പരിചയപ്പെടുത്തിയിരുന്നു. ലൂക്കയുടെ മാമ്മോദീസ ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ താരം പുറത്തുവിട്ടിരിക്കുകയാണ്.
2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്. വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്നും താല്‍ക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടര്‍ന്നും അഭിനയിക്കുന്നതില്‍ അശ്വിന് പ്രശ്നങ്ങളില്ലെന്നും താന്‍ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ സമയത്തായിരുന്നു ഇരുവരുടേയും വിവാഹം.
ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും അഭിനയിച്ച താരമാണ് മിയ.