ബിഗ് ബോസ് മലയാളം സീസൺ നാലിൽ പങ്കെടുത്തവരിൽ പുറത്തിറങ്ങിയിട്ടും തരംഗമായി മാറിയ വ്യക്തി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. കഴിഞ്ഞയിടെ റോബിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. നടിയും മോഡലും സംരംഭകയുമായ ആരതി പൊടിയാണ് റോബിൻ രാധാകൃഷ്ണന്റെ ഭാവിവധു. വിവാഹനിശ്ചയത്തിന് ആരതി ധരിച്ചിരുന്ന ലഹങ്കയെക്കുറിച്ച് ബിഗ് ബോസ് സീസൺ നാലിലെ മറ്റൊരു മത്സരാർത്ഥി ആയിരുന്ന റിയാസ് സലിം കുറിച്ച കമന്റും അതിനെക്കുറിച്ച് പൊട്ടി പുറപ്പെട്ട വിവാദങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സ്വന്തമായി ഡിസൈൻ ചെയ്തെടുത്ത വയലറ്റ് നിറത്തിലുള്ള ലഹങ്ക ആയിരുന്നു ആരതി വിവാഹനിശ്ചയത്തിന് ധരിച്ചിരുന്നത്. എന്നാൽ, ഈ ഡിസൈൻ ആരതി കോപ്പിയടിച്ചതാണെന്ന് ആയിരുന്നു റിയാസിന്റെ ആരോപണം. തന്റെ പ്രൊഫഷനെ ഇൻസൾട്ട് ചെയ്ത റിയാസ് സലിമിന് എതിരെ നിയമപരമായി മുന്നോട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ് ആരതി പൊടി. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കണമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും തന്റെ പ്രൊഫഷനെ അപമാനിച്ചത് കൊണ്ടാണ് താൻ പ്രതികരിച്ചതെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് ആരതി പൊടി. തന്റെ പേരിൽ ഗോസിപ്പ് അടിച്ചിറക്കുന്നത് ഡോക്ടറിനെ വേദനിപ്പിക്കാനാണ്. ഹു ഈസ് ആരതി പൊടിയെന്ന് റിയാസ് ചോദിച്ചിരുന്നു. റിയാസ് എന്ന വ്യക്തി തന്റെ എതിരാളി പോലുമല്ലെന്നും ആരതി പറഞ്ഞു.
തന്റെ മൂവിയിലെ ലിറിക്കൽ വീഡിയോ ട്രെൻഡിങ്ങിൽ ഹിറ്റാണ്. മൂവി തന്റെ പാഷനല്ലെന്നും പൊടീസ് എന്ന ബ്രാൻഡ് എല്ലാവരിലും എത്തിക്കണമെന്നതിന് വേണ്ടി കൂടിയാണ് താൻ സിനിമകൾ ചെയ്തതെന്നും ആരതി പറഞ്ഞു. അഭിനയിച്ചപ്പോൾ ഡയലോഗ് തെറ്റിച്ചിട്ടുണ്ട്. തെലുങ്ക് ഡയലോഗ് പഠിക്കുക എന്നത് എളുപ്പമായിരുന്നില്ലെന്നും താൻ സിനിമയിൽ അഭിനയിക്കുന്നതിനോട് വീട്ടിൽ ആർക്കും താൽപര്യമില്ലായിരുന്നെന്നും ആരതി വ്യക്തമാക്കി. ഡോക്ടറെ വെച്ച് സിനിമ ചെയ്യണമെന്ന് എന്റെ സംവിധായകർക്ക് താൽപര്യമുണ്ട്. ഡോക്ടർ നന്നായി ചിത്രം വരയ്ക്കും. ബിഗ് ബോസിലേക്ക് കോൾ വന്നെങ്കിലും പോകാൻ താൽപര്യമില്ല. ഡോക്ടറെ തനിക്ക് ചെറിയ കുട്ടിയെ പോലെയാണ് തോന്നാറുള്ളതെന്നും ആളുകളുടെ സ്നേഹം കാണുമ്പോൾ ഡോക്ടർ കരയുമെന്നും ആരതി പൊടി പറഞ്ഞു.