നിരവധി ഫോട്ടോഷൂട്ടുകൾ ദിനംതോറും കാണുന്നവരാണ് നമ്മൾ മലയാളികൾ. സഭ്യമായതും സഭ്യതയുടെ അതിർവരമ്പുകൾ ഭേദിക്കുന്നതുമായ വ്യത്യസ്ഥമായ ഫോട്ടോഷൂട്ടുകൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിൽ തന്നെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളും മറ്റേർണിറ്റി ഫോട്ടോഷൂട്ടുകളും കൺസപ്റ്റ് ഫോട്ടോഷൂട്ടുകളും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഉള്ളൊരു ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്.
പ്രണയാർദ്രരായി ആലിംഗനബദ്ധരായി നിൽക്കുന്ന രണ്ടു കന്യാസ്ത്രീകളുടെ കൺസപ്റ്റ് ഫോട്ടോഷൂട്ടാണ് വൈറലായി കൊണ്ടിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ യാമിയാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. മതവികാരങ്ങളെ വൃണപ്പെടുത്തി എന്ന് ആരോപിച്ച് പലരും മുന്നോട്ട് വന്നിട്ടുണ്ട്. അതെ സമയം ഇങ്ങനെ ഒരു ആശയത്തിന് കൈയ്യടി നൽകിയും പലരും വന്നിട്ടുണ്ട്.
View this post on Instagram
അഞ്ജന, ട്രായി എന്നീ മോഡലുകളാണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുന്നത്. പ്രണയം.. സ്വാതന്ത്ര്യം.. പൂർണത എന്ന ക്യാപ്ഷനോട് കൂടിയാണ് യാമി ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. സൈഫുൽ അബിദാണ് കോസ്റ്റ്യൂംസ് നിർവഹിച്ചിരിക്കുന്നത്. സാറാ മേക്കോവറാണ് മേക്കപ്പ് നടത്തിയിരിക്കുന്നത്.
View this post on Instagram