ഓണം പ്രമാണിച്ച് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോഷൂട്ടുകള്‍ നിറയുകയാണ്. കേരള സാരിയും മുണ്ടും ഷര്‍ട്ടും ധരിച്ചുമെല്ലാമാണ് പലരുടേയും ഫോട്ടോഷൂട്ട്. ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ സജീവമായ സീതു ലക്ഷ്മിയുടെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. ശരീരത്തില്‍ പൂക്കള്‍ നിരത്തി അത്തപ്പൂക്കളം തന്നെ ഒരുക്കിയാണ് സീതു ലക്ഷ്മിയുടെ ഫോട്ടോഷൂട്ട്.
പൂക്കളത്തിന് നടുവില്‍ കിടന്നണ് സീതു ലക്ഷ്മി ഫോട്ടോഷൂട്ട് നടത്തിയത്. ജമന്ദിയും ബെന്ദിയുമെല്ലാം ചിത്രങ്ങള്‍ക്ക് മനോഹാരിത നല്കുന്നു. സീതു തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയത്.
മോഡല്‍ രംഗത്ത് സജീവമാണ് സീതു ലക്ഷ്മി. സംവിധായകനായ ചേട്ടനാണ് സീതുവിനെ മോഡലിംഗ് രംഗത്തേക്ക് എത്തിച്ചത്. കോമഡി സൂപ്പര്‍ നൈറ്റ്സ്, ബഡായി ബംഗ്ലാവ് എന്ന ഷോകളില്‍ ബാക്ക്ഗ്രൗണ്ട് ഡാന്‍സര്‍ ആയിട്ടാണ് സ്ക്രീനിലേക്കുള്ള കടന്ന് വരവ്. കൂടാതെ ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേഷണം ചെയ്ത സീത എന്ന പരമ്പരയില്‍ നെഗറ്റീവ് റോളും ചെയ്തിട്ടുണ്ട്. പിന്നാലെ അല്ലിയാമ്പല്‍ എന്ന പരമ്പരയിലും താരം അഭിനയിച്ചിരുന്നു.