നായകൻ – വില്ലൻ സങ്കൽപ്പങ്ങളെ മുഴുവനായി മാറ്റി മറിച്ച ചിത്രമാണ് മൂന്ന് വർഷം മുൻപ് പുറത്തിറങ്ങിയ ജയം രവി ചിത്രം തനി ഒരുവൻ. മോഹൻ രാജ സംവിധാനം നിർവഹിച്ച ചിത്രം അരവിന്ദ് സ്വാമിയുടെ നായകനോളം പോന്ന വില്ലൻ റോൾ കൊണ്ട് കൂടി ശ്രദ്ധേയമായ ഒന്നാണ്. നയൻതാരയാണ് നായിക വേഷത്തിൽ എത്തിയത്. ധ്രുവ എന്ന പേരിൽ തെലുങ്കിലും വൺ എന്ന പേരിൽ ബംഗാളിയിലും ചിത്രം റീമേക്ക് ചെയ്തിരുന്നു. രാംചരനാണ് തെലുങ്കിൽ നായകവേഷം കൈകാര്യം ചെയ്തത്. തനി ഒരുവൻ ഇറങ്ങി മൂന്ന് വർഷം പിന്നിട്ട ഇന്ന് സംവിധായകൻ മോഹൻ രാജ ചിത്രത്തിന്റെ രണ്ടാം ഭാഗം ഔദ്യോഗികമായി അന്നൗൺസ് ചെയ്തിരിക്കുകയാണ്. ആദ്യ ഭാഗത്തിൽ നായകനായിരുന്ന മോഹൻ രാജയുടെ സഹോദരൻ ജയം രവി തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും നായകൻ.
#3YearsOfThaniOruvan ? pic.twitter.com/P1aCBQxumk
— Mohan Raja (@jayam_mohanraja) August 27, 2018