കുഞ്ചാക്കോ ബോബന് ചിത്രം മോഹന്‍കുമാര്‍ ഫാന്‍സിലെ ഗാനം പുറത്ത്. കണ്ണും ചിമ്മി കടന്നു പോകും എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന് ആലപിച്ച ഗാനത്തിന്റെ വരികളെഴുതിയത് ജിസ് ജോര്‍ജാണ്. സംഗീതം പ്രിന്‍സ് ജോര്‍ജ്.
വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന് ശേഷം സംവിധായകന് ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണിത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
പുതുമുഖം അനാര്‍ക്കലി നാസര്‍ ആണ് നായിക. ചിത്രത്തില്‍ ഒരു സിനിമാ താരമായാകും കുഞ്ചാക്കോ എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, നിഴല്‍ ആണ് കുഞ്ചാക്കോ ബോബന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. നിഴലിന്റെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. നയന്‍താര ആണ് ചിത്രത്തില്‍ നായിക.
എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ആന്റോ ജോസഫ് ഫിലിം കമ്പനി, മെയ് ലോഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.