കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നര്‍മത്തിന് പ്രാധാന്യം നല്കുന്ന ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്കുന്ന സൂചന. സിനിമയ്ക്കുള്ളിലെ സിനിമാക്കഥ പറയുന്ന ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. പുതുമുഖമായ അനാര്‍ക്കലിയാണ് നായിക. കുഞ്ചാക്കോ ബോബനും ആസിഫലിയുമടക്കം വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സിദ്ദിഖ്, ശ്രീനിവാസന്, മുകേഷ്. കെ.പി.എ.സി ലളിത, അലന്‍സിയര്‍, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആസിഫ് അലി അതിഥി വേഷത്തിലായിരിക്കും പ്രത്യക്ഷപ്പെടുക. ഹിറ്റ് കൂട്ടുകെട്ടായ ബോബി സഞ്ജയ് ആണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് നിര്‍മാണം.